വഡോദര: സൈന്യം മുതൽ ഖനനം വരെയുള്ള ഏത് മേഖലയിലും സ്ത്രീകളുടെ ക്ഷേമം കണക്കിലെടുത്താണ് ഇന്ത്യയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ 21,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും ഊന്നൽ നൽ കിക്കൊണ്ടുള്ളതായിരുന്നു മോദിയുടെ പ്രസംഗം.