Spread the love

ശ്രീനഗര്‍: ഈ വർഷം അവസാനത്തോടെ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന സൂചന നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിൽ എത്തിയതായിരുന്നു അദ്ദേഹം. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം, 90 മണ്ഡലങ്ങളിൽ 43 എണ്ണം ജമ്മു മേഖലയിലും 47 എണ്ണം കശ്മീർ മേഖലയിലുമാണ്.

“മണ്ഡലങ്ങൾ പുനർനിർണയിച്ചു കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കാനുള്ള സാധ്യതകൾ തേടുകയാണ്” രാജ്നാഥ് സിംഗ് പറഞ്ഞു. തന്റെ പ്രസംഗത്തിൽ അയൽരാജ്യമായ പാകിസ്ഥാനെയും അദ്ദേഹം വിമർശിച്ചു. വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി, പ്രത്യേകിച്ച് ഇന്ത്യയിൽ.

മേഖലയിലെ ജനങ്ങളുടെ സമാധാനപരമായ ജീവിതം തകർക്കാനുള്ള ശ്രമങ്ങളെ ജനങ്ങള്‍ തന്നെ തടയണമെന്ന് സിംഗ് അഭ്യർത്ഥിച്ചു. 1947 മുതൽ നടന്ന എല്ലാ ആക്രമണങ്ങളിലും വിദേശ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

By newsten