Spread the love

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ്.

ഡൽഹി പോലീസ് ദേശീയ ആസ്ഥാനത്ത് അതിക്രമിച്ചു കയറിയതും എംപിമാരെയും പ്രവർത്തകരെയും ക്രൂരമായി മർദ്ദിച്ചതും രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കോൺഗ്രസ് അറിയിച്ചു.

നേതാക്കൾ കഴിഞ്ഞ ദിവസം ലോക്സഭ, രാജ്യസഭാ എംപിമാരെ കണ്ട് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിയെ കാണാൻ നേതാക്കൾ തീരുമാനിച്ചത്.

By newsten