Spread the love

തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ലോക കേരള സഭയിൽ നടത്തിയ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 16 കോടി രൂപ ചെലവഴിച്ച് ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂർത്തെന്ന് വിളിച്ചതെന്നാണ് വിഡി സതീശന്‍ പറഞ്ഞു. പ്രവാസികൾക്ക് ഭക്ഷണവും താമസസൗകര്യവും നൽകുന്നതിനെ യു.ഡി.എഫ് എതിർത്തിട്ടില്ല. എല്ലാത്തിനും പ്രോഗ്രസ് റിപ്പോർട്ടുള്ള മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ മാത്രം പ്രോഗ്രസ് റിപ്പോർട്ട് ഇല്ല. അതിനെയാണ് താൻ എതിർക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

ലോക കേരള സഭ ബഹിഷ്കരണം പാർട്ടി എടുത്ത കൂട്ടായ തീരുമാനമായിരുന്നു. ഞങ്ങളുടെ നൂറിലധികം പ്രവർത്തകർ ആശുപത്രിയിലാണ്. ഈ സമയത്ത് ലോക കേരള സഭയിലേക്ക് പോകാൻ മാത്രം വിശാലമല്ല മനസ്സ്. ഭീഷണി കാരണം സമരം അവസാനിപ്പിക്കില്ല. വിമാനത്തിലെ പ്രതിഷേധത്തിൽ വധശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നും സതീശൻ ആരോപിച്ചു. ഇൻഡിഗോ അധികൃതർ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചത് സമ്മർദ്ദം മൂലമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

By newsten