കൊച്ചി: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധകേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രോസിക്യൂട്ടറെ സ്ഥലം മാറ്റുന്നതിൽ നടപടി ഉണ്ടാകുന്നത് വരെ വിചാരണ നിർത്തിവയ്ക്കണമെന്നായിരുന്നു ആവശ്യം. കേസിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹർജി 10 ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം നൽകിയ ഹർജി രണ്ട് ദിവസം മുമ്പ് വിചാരണക്കോടതി തള്ളിയിരുന്നു.