Spread the love

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ മുസ്ലീം വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ 3 മാസമായി ക്ലാസുകൾ ബഹിഷ്കരിക്കുന്ന 19 വിദ്യാർത്ഥികൾ ശിരോവസ്ത്രം ധരിക്കാൻ അനുമതി തേടി സമരം തുടരുകയാണ്.

ഹലിയഗഡി ഫസ്റ്റ് ഗ്രേഡ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളാണ് സമരം നടത്തുന്നത്. നിയമവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വ്യക്തമാക്കിയിട്ടും ശിരോവസ്ത്രം ധരിച്ച് ക്ലാസ് മുറിയിൽ ഇരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം ശക്തമാക്കുകയാണെന്ന് പ്രിൻസിപ്പൽ കെ. ശ്രീധര്‍ പറഞ്ഞു.

By newsten