അനധികൃത പാർക്കിംഗിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. റോഡുകളിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ നിർദ്ദേശം.
ഇതിനായി മോട്ടോർ വാഹന ചട്ടങ്ങളിൽ പരിഷ്കാരം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചു. പുതിയ രീതി യാഥാർത്ഥ്യമാകുമ്പോൾ, ചിത്രങ്ങൾ സഹിതം വിവരങ്ങൾ നൽകുന്നവർക്കാണ് പാരിതോഷികം നൽകുക.
വാഹന ഉടമയിൽ നിന്ന് പിഴയായി ഈടാക്കുന്ന തുകയുടെ പകുതിയാണ് 500 രൂപ പാരിതോഷികം.