Spread the love

പട്‌ന: കരസേനയിൽ 4 വർഷത്തെ ഹ്രസ്വകാല നിയമനത്തിനായി പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ ബീഹാറിൽ ഇന്ന് പ്രതിഷേധങ്ങളും അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടു. പാസഞ്ചർ ട്രെയിനിൻറെ രണ്ട് കോച്ചുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഹാജിപുര്‍-ബറൗണി റെയിൽവേ ലൈനിലെ മൊഹിയുദിനഗറിലാണ് ജമ്മു താവി എക്സ്പ്രസിൻറെ ബോഗികൾ അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കയറി ട്രെയിനിനും പരിസരത്തിനും കേടുപാടുകൾ വരുത്തി. തുടർന്ന് ഇവരെ പോലീസ് തുരത്തുക്കയായിരുന്നു.

ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ജമ്മു, ജാർഖണ്ഡ് എന്നിവിടങ്ങളിൽ അഗ്നിപഥ് പദ്ധതിയുടെ പ്രായപരിധി 21 വയസായി നിജപ്പെടുത്തിയതിനെതിരെ ഉദ്യോഗാര്‍ഥികള്‍ തെരുവിൽ നടത്തിയ പ്രതിഷേധം വലിയ അക്രമങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് പ്രായപരിധി 21 വയസ്സിൽ നിന്ന് 23 വയസായി കേന്ദ്ര സർക്കാർ ഉയർത്തി. വ്യാഴാഴ്ച രാത്രി വൈകിയാണ് തീരുമാനം കൈക്കൊണ്ടത്.

By newsten