Spread the love

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ, ഈ മാസം നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ജപ്പാനും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉച്ചകോടിയിൽ പങ്കെടുക്കും.
നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യ ജാപ്പനീസ് പ്രധാനമന്ത്രിയാകും കിഷിദ. ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ബുധനാഴ്ച പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
ഉച്ചകോടിയിൽ യൂറോപ്പിലെയും ഏഷ്യയിലെയും സുരക്ഷാ ആശങ്കകൾ ഉയർത്തിക്കാട്ടാൻ ഉദ്ദേശിക്കുന്നതായി ഫ്യൂമിയോ കിഷിദ പറഞ്ഞു.

By newsten