വാഷിങ്ടൺ: ഫെഡറൽ റിസർവ് മൂന്ന് പതിറ്റാണ്ടിനിടെ യുഎസിലെ ഏറ്റവും ഉയർന്ന പലിശ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു. 0.75 ശതമാനമാണ് വർധന. യുഎസിലെ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് 1994 നു ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും ഉയർന്ന വർധനവാണിത്. പണപ്പെരുപ്പം ഗണ്യമായി ഉയരുന്ന സമയത്താണ് പതിവിലും കൂടുതൽ പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം വരുന്നത്.