Spread the love

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിൻ പ്രഖ്യാപിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതിയവർക്ക് ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടായിരിക്കില്ല.

കോവിഡ് മഹാമാരി കാരണം വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുകയും അംഗീകരിക്കുകയും ചെയ്ത ആർട്സ്, സ്പോർട്സ്, സയൻസ് പ്രോഗ്രാമുകൾ കഴിഞ്ഞ അധ്യയന വർഷം റദ്ദാക്കിയിരുന്നു. അതിനാൽ, ഇത്തവണ പങ്കെടുക്കുന്നവർക്ക് ഗ്രേസ് മാർക്ക് നൽകില്ല. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പി.ആർ.ഡി ചേംബറിൽ ഫലപ്രഖ്യാപനം നടത്തും. ഫലപ്രഖ്യാപനത്തിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ keralaresults. nic.in ല്‍ പരിശോധിക്കാം. പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്‌സൈറ്റിലും ഫലം അറിയാന്‍ കഴിയും. വെബ്‌സൈറ്റില്‍നിന്നു മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ.

By newsten