Spread the love

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. എയ്ഡഡ് സ്കൂളായ മട്ടന്നൂർ യു.പി.എ.സിയിലെ അധ്യാപകൻ ഫർസീൻ മജീദിനെയാണ് സസ്പെൻഡ് ചെയ്തത്. ഫർസീനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകിയിരുന്നു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള, മുഖ്യമന്ത്രി സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ നവീൻ കുമാറും മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദും ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിയത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അവരെ സീറ്റുകൾക്കിടയിൽ തള്ളിയിട്ടു.

സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും വലിയതുറ പൊലീസിന് കൈമാറി. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പി.എയുടെയും ഗൺമാന്റെയും പരാതിയിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

By newsten