Spread the love

ചെന്നൈ: പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര ജല പുരസ്‌കാരത്തിന് ടി പ്രദീപ് അര്‍ഹനായി. മദ്രാസ് ഐഐടിയിലെ പ്രൊഫസർ ടി പ്രദീപിന് 266,000 ഡോളർ സമ്മാനത്തുക അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ 12ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

കുടിവെള്ളത്തിൽ നിന്ന് ആർസെനിക് വിഷവസ്തുക്കൾ നാനോടെക്നോളജി ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തതിനാണ് പ്രദീപിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

By newsten