Spread the love

തിരുവനന്തപുരം: ഇ-ഗവേണൻസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകൾ കൂടുതൽ സ്മാർട്ടാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകൾ ഇ-ഓഫീസുകളാക്കി മാറ്റുന്ന പ്രഖ്യാപനം ഇന്നുണ്ടാകും. 41 ഡിഇഒ ഓഫീസുകൾ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുകൾ, സംസ്ഥാനത്തെ എഡി ഓഫീസുകൾ, പരീക്ഷാ ഭവൻ, ടെക്സ്റ്റ് ബുക്ക് ഡിപ്പോ എന്നീ ഓഫീസുകളും ഈ സംവിധാനത്തിലേക്ക് മാറുകയാണ്. താമസിയാതെ എഇഒ ഓഫീസുകളും സ്മാർട്ടാകും. പദ്ധതിയുടെ പ്രഖ്യാപനം ഇന്ന് രാവിലെ 11.30ന് ആറ്റിങ്ങൽ ഡി.ഇ.ഒ ഓഫീസിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപനം നടത്തും. എം.പി. അടൂർ പ്രകാശ്, നഗരസഭാ പ്രസിഡന്റ് എസ്.കുമാരി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു തുടങ്ങിയവർ പങ്കെടുക്കും.

By newsten