ടെഹ്റാൻ: പുതിയ വ്യാപാര ഇടനാഴിയിലൂടെ റഷ്യൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാമെന്ന് ഇറാൻ. 41 ടൺ ഭാരമുള്ള ലാമിനേറ്റ് ചെയ്ത തടി ഷീറ്റുകളുടെ കണ്ടെയ്നറുകളാണ് ഇന്ത്യയിലേക്ക് ആദ്യം കയറ്റി അയച്ചത്. സർക്കാർ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിംഗ് ലൈൻസ് ഗ്രൂപ്പാണ് കരാറിന് നേതൃത്വം നൽകുന്നത്. 25 ദിവസത്തിനകം കണ്ടെയ്നർ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉക്രൈൻ യുദ്ധത്തിൽ ഉപരോധം നേരിടുന്ന റഷ്യ, നിലവിലെ സാഹചര്യത്തിൽ വടക്ക്-തെക്ക് ട്രാൻസിറ്റ് ഇടനാഴി ശക്തിപ്പെടുത്തേണ്ടതുണ്ട്. റഷ്യയെയും ഏഷ്യൻ വിപണിയെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള ഒരു സൂചനയായി മാറാനുള്ള സാധ്യത ഇറാൻ തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.