തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ, പ്രതിപക്ഷ നേതാവ് വിഡി സതീശന് ഫേസ്ബുക്കിൽ തുറന്ന കത്തെഴുതി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേരളത്തിലെ കോൺഗ്രസിനെ ആർ.എസ്.എസിന്റെ ചട്ടുകം ആക്കരുതെന്നും ആർ.എസ്.എസിന്റെ കളിപ്പാവയായ യുവതിയുടെ ആരോപണങ്ങൾ അംഗീകരിക്കരുതെന്നും ബേബി പറഞ്ഞു. ആർ.എസ്.എസുമായി ഗൂഡാലോചന നടത്തി തെരുവിൽ നടത്തുന്ന അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.