Spread the love

കോഴിക്കോട്: മുഖ്യമന്ത്രിയെ പുകഴ്ത്തി കോഴിക്കോട് രൂപതാധ്യക്ഷൻ വർഗീസ് ചക്കാലക്കൽ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നതിന്റെ, ഏറ്റവും നല്ല ഉദാഹരണമാണ് പിണറായി വിജയൻ എന്നും, മികച്ച വികസന കാഴ്ചപ്പാടാണ് മുഖ്യമന്ത്രിക്കുളളതെന്നും ഡോ.വർഗീസ് ചക്കാലക്കൽ പറഞ്ഞു. ആത്മനിയന്ത്രണവും പ്രവർത്തനശേഷിയുമുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ പലയിടത്തും ഇന്ന് കരിങ്കൊടി പ്രതിഷേധം നടന്നു. കോട്ടയ്ക്കൽ, കക്കാട്, പുത്തനത്താണി എന്നിവിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടന്നു. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പന്തീരാങ്കാവിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.

അതേസമയം, കോഴിക്കോട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയവരെ അറസ്റ്റ് ചെയ്തു. കാരപ്പറമ്പിൽ പ്രതിഷേധത്തിനെത്തിയ രണ്ട് കോൺഗ്രസ് പ്രവർത്തകരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോർച്ച പ്രവർത്തകരും കരിങ്കൊടി പ്രതിഷേധം നടത്തി. എരഞ്ഞിപ്പാലത്ത് യൂത്ത് ലീഗ്, യുവമോർച്ച പ്രവർത്തകരും കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു.

By newsten