പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മാധ്യമങ്ങളെ കാണുന്നതിനിടെ കുഴഞ്ഞുവീണു. അഡ്വ.കൃഷ്ണരാജിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ആണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്.
ഇതിനിടയിൽ സ്വപ്ന പൊട്ടിക്കരഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. തനിക്ക് ചുറ്റുമുള്ളവരെ സർക്കാർ വേട്ടയാടുകയാണെന്നും വേണമെങ്കിൽ തന്നെ കൊന്നുകൂടെയെന്നും സ്വപ്ന പറഞ്ഞു.
എന്തിനാണ് തന്നെ വേട്ടയാടുന്നത്? എന്തിനാണ് തന്നെ തീവ്രവാദിയെ പോലെ കണ്ട് പെരുമാറുന്നത് എന്ന് സ്വപ്ന വിതുമ്പിക്കൊണ്ട് ചോദിച്ചു.