Spread the love

ഉത്തർപ്രദേശ് : പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ ഉത്തർപ്രദേശിൽ പൊലീസ് നടപടി സ്വീകരിച്ചു. ആറ് ജില്ലകളിൽ നിന്നായി ഇതുവരെ 227 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കാൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നലെ ജുമാ നമസ്കാരത്തിനു ശേഷമാണ് സംസ്ഥാനത്ത് കലാപ ശ്രമം നടന്നത്. പൊലീസ് അടിയന്തരമായി ഇടപെട്ടതിനാൽ വലിയ സംഘർഷം ഒഴിവായി. പ്രയാഗ് രാജിൽ നിന്ന് ആറ് പേരെയും ഹത്രാസിൽ നിന്ന് 50 പേരെയുമാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. സഹാറൻപൂർ (എട്ട്), അംബേദ്കർ നഗർ (28), മൊറാദാബാദ് (25), ഫിറോസാബാദ് (25), ഫിറോസാബാദ് (എട്ട്) എന്നിവിടങ്ങളിലും അറസ്റ്റ് രേഖപ്പെടുത്തി. സമരപ്പന്തലുകളിൽ നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. സമാധാനത്തിനായുള്ള ജില്ലാ ഭരണകൂടത്തിന്റെ ആഹ്വാനത്തെ അവഗണിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

By newsten