Spread the love

ന്യൂഡൽഹി: ബിജെപി നേതാവിന്റെ പ്രവാചക വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഏത് സാഹചര്യവും നേരിടാൻ തയ്യാറാകാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. ആവശ്യമെങ്കിൽ അർദ്ധസൈനിക വിഭാഗങ്ങളുടെ സഹായം തേടണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് വിവാദ പ്രസ്താവന നടത്തിയതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് മേധാവികൾക്ക് മുന്നറിയിപ്പ് നൽകി. മതനിന്ദാപരമായ പ്രസംഗങ്ങൾ, പ്രകടനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയും സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തിന്റെ സമാധാനം മനപ്പൂർവ്വം തകർക്കാനുള്ള ശ്രമങ്ങൾ ചിലരുടെ ഭാഗത്ത് നിന്നുണ്ടാകാം. അവരെ തടയാൻ അർദ്ധസൈനിക വിഭാഗങ്ങളെയും മറ്റുള്ളവരെയും വിന്യസിക്കേണ്ടി വന്നേക്കാം, ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

By newsten