ബെയ്ജിങ്: തായ്വാന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിന് പോകാൻ മടിക്കില്ലെന്ന് ചൈന. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തിയ സംഭാഷണത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗ് ഇക്കാര്യം അറിയിച്ചത്. ചൈനയെ നിയന്ത്രിക്കാൻ തായ്വാനെ ഉപയോഗിക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
തായ്വാനെ ചൈനയിൽ നിന്ന് വേർപെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ, ചൈനീസ് സൈന്യം തീർച്ചയായും ഒരു യുദ്ധം ആരംഭിക്കാൻ മടിക്കില്ല. തായ്വാന് ചൈനയുടേതാണ്. ചൈനയെ നിയന്ത്രിക്കാൻ
തായ്വാനെ ഉപയോഗിക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ല.തായ്വാനെ മോചിപ്പിക്കാനും മാതൃരാജ്യത്തിന്റെ ഏകീകരണം ഉയർത്തിപ്പിടിക്കാനുമുള്ള ഗൂഡാലോചന പരാജയപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രിയെ ഉദ്ധരിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
തായ്വാനെ അസ്ഥിരപ്പെടുത്തുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ലോയ്ഡ് ഓസ്റ്റിൻ ചൈനയോട് ആവശ്യപ്പെട്ടതായി യുഎസ് പ്രതിരോധ വകുപ്പ് പിന്നീട് പറഞ്ഞു.