Spread the love

ഉത്തർപ്രദേശ് : കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ദേശീയ പാതകളിലെ മൊത്തം റോഡപകട മരണങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശ് ഒന്നാമത്. 2020ൽ 3,66,138 റോഡപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,16,496 അപകടങ്ങൾ, അതായത് 31.82% അപകടങ്ങളും ദേശീയപാതകളിലാണ് സംഭവിച്ചത് . 47,984 പേർ കൊല്ലപ്പെടുകയും, 1,09,898 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രാജ്യത്തെ മൊത്തം റോഡ് ശൃംഖലയുടെ 2.1 ശതമാനം മാത്രം പങ്കിടുന്ന ദേശീയപാതകളിലാണ് 31.8 ശതമാനം അപകടങ്ങളും 36.4 ശതമാനം മരണങ്ങളും ഉണ്ടായതെന്ന വസ്തുത തള്ളിക്കളയാനാവില്ല. ഹൈവേകളിലെ മിക്ക അപകടങ്ങളും റോഡുകളിലെ വാഹനങ്ങളുടെ അമിത വേഗതയും ഉയർന്ന ഗതാഗതവും കാരണമാണ്.

കണക്കുകൾ പ്രകാരം ഇന്ത്യയിലെ ദേശീയ പാതകളിലെ റോഡപകടങ്ങളിൽ 16.4 ശതമാനവും യുപിയിലാണ്. മഹാരാഷ്ട്ര (7.4%), കർണാടക (6.9%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ദേശീയ പാതകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് തമിഴ്നാട്ടിലാണ്.

By newsten