ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫിന്റെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ. പാകിസ്ഥാനിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് ഇദ്ദേഹത്തിന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമായതോടെ മാധ്യമങ്ങൾ വാർത്ത പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്. അസുഖബാധിതനാണെന്നും വീട്ടിലാണെന്നും പാക് മാധ്യമപ്രവർത്തകൻ വജാഹദ് കാസ്മി ട്വീറ്റ് ചെയ്തു.