Spread the love

തേഞ്ഞിപ്പലം: ഈ വർഷം കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ, പിജി സീറ്റുകളിൽ 20 ശതമാനം വർദ്ധനവ് ഏർപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

വിദേശത്ത് സർവകലാശാലയുടെ വിദൂരവിഭാഗം കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാക് എ ഗ്രേഡുള്ള സർവകലാശാലകൾക്ക് വിദേശത്ത് കേന്ദ്രങ്ങൾ സ്ഥാപിക്കാമെന്ന് യുജിസി അറിയിച്ചു. കെ.കെ. ഹനീഫ, അഡ്വ.ടോം.കെ.ഡോ.തോമസ്, യൂജിൻ മൊറേലി,ഡോ.പി.റഷീദ് അഹമ്മദ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

ചെതലയം ട്രൈബൽ റിസർച്ച് ആൻഡ് സ്റ്റഡി സെന്റർ കാര്യക്ഷമമാക്കുന്നതിനായി ജില്ലാതല പരിശോധനാ സമിതി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചു. ഇവിടെ പി.വി.വത്സരാജിനെ നിയമിക്കും. പാഠ്യപദ്ധതി പരിഷ്കരണത്തിനായി വിദഗ്ധരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കും.

By newsten