Spread the love

തിരുവന്തപുരം: എഡിറ്റ് ചെയ്ത ഓഡിയോ ക്ലിപ്പാണ് സ്വപ്ന പുറത്തുവിട്ടതെന്ന് ഷാജ് കിരൺ. സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ പൂർണരൂപം പുറത്തുവിടുമെന്നും, മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തിന്റെ ഫോണിൽ ഇത് റെക്കോർഡ് ചെയ്തതുണ്ട്. നാളെ രാവിലെ ഏഴ് മണിക്ക് മുമ്പ് ഇത് വീണ്ടെടുത്ത് പുറത്തുവിടും. രഹസ്യമൊഴിക്ക് പിന്നിലെ ഗൂഡാലോചനയുടെ വിശദാംശങ്ങളും ഇതിലുണ്ട്. വക്കീലിന്റെ നിർദേശ പ്രകാരമാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പരാമർശിച്ചതെന്ന് തന്നോട് പറഞ്ഞതായി ഷാജ് പറഞ്ഞു. എഫ്സിആർഎ യെക്കുറിച്ചുള്ള വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞിരുന്നതെന്ന് ഷാജ് കിരൺ പറഞ്ഞു.

By newsten