ജാമ്യാപേക്ഷയിൽ തനിക്കെതിരെ സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ സത്യമല്ലെന്ന് ഷാജ് കിരൺ. മുഖ്യമന്ത്രിക്ക് വേണ്ടിയല്ല സ്വപ്നയെ കാണാൻ പോയതെന്നും മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷാജ് കിരൺ പറഞ്ഞു.
പത്രസമ്മേളനത്തിലാണ് ഞാൻ അവസാനമായി മുഖ്യമന്ത്രിയെ കണ്ടത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സ്വപ്നയെ 60 ദിവസമായി അറിയാമെന്നും ഷാജ് കിരൺ പറഞ്ഞു.
ടിവിയിലല്ലാതെ മറ്റൊരിടത്തും ശിവശങ്കറിനെ കണ്ടിട്ടില്ല. ഈ ദിവസങ്ങളിൽ ഏതെങ്കിലും സി.പി.ഐ.എം നേതാവോ ശിവശങ്കറോ കോൺഗ്രസ് നേതാക്കളോ എന്നെ വിളിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കും. ഞാൻ ഫോൺ നമ്പർ തരാം. സ്വപ്നയുടെ പക്കൽ ഓഡിയോ ക്ലിപ്പ് ഉണ്ടെങ്കിൽ അത് പുറത്തുവിടട്ടെയെന്നും ഷാജ് കിരൺ പറഞ്ഞു.