ജോൺ സീനയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. ഇടിക്കൂട്ടത്തിലെ സിംഹം എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവർ നിരവധിയാണ്. വേൾഡ് റസ്ലിങ് എന്റർടെയ്ൻമെന്റിലെ മികച്ച ഗുസ്തിക്കാരിൽ ഒരാളായാണ് ജോൺ സീനയെ ആരാധകർ വിശേഷിപ്പിക്കുന്നത്. 17 വർഷമായി റിംഗിലെ പ്രകടനത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച താരം വീണ്ടും ഡബ്ല്യു ഡബ്ല്യു ഇ യിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഡബ്ല്യു ഡബ്ല്യു ഇയിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുക എന്നതാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനു പിന്നിലെ ലക്ഷ്യം.
ജോൺ സീന ഒരു തലമുറയുടെ പ്രിയപ്പെട്ടവവാനായിരുന്നു. റോക്ക് ആൻഡ് അണ്ടർടേക്കർ വാണ സമയത്ത് തന്റെ ആവേശകരമായ ചുവടുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി താരം. ജോൺ സീനയുടെ ഓരോ മത്സരങ്ങളും തിരമാലകളാൽ നിറഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ സമ്മർ സ്ലാം മുതൽ അദ്ദേഹം ഇതിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു അസാന്നിധ്യം. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ഒൻപതാം പതിപ്പിലും ജോൺ സീന അഭിനയിച്ചു.
ദി സൂയിസൈഡ് സ്ക്വാഡിൽ പീസ് മേക്കർ എന്ന നിലയിലും വൈപ്പ്ഔട്ട് ടിവി സീരീസിലെ അവതാരകനായും അദ്ദേഹം തിളങ്ങി. ദി ബബിളിൽ ചെറിയ വേഷങ്ങളും അദ്ദേഹം അവതരിപ്പിച്ചു. 16 തവണ ലോക ചാമ്പ്യനായിരുന്നു.അവസാന മത്സരമായ യൂണിവേഴ്സ് ചാമ്പ്യൻഷിപ്പിൽ റോമൻ റെയിൻസിനോട് പരാജയപ്പെട്ടിരുന്നു. 45 കാരനായ താരത്തിന് എത്രകാലം ഡബ്ല്യുഡബ്ല്യുഇയിൽ തുടരാൻ കഴിയുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഏതൊരു പൊതുപരിപാടിയിലും ആരാധകർക്ക് ജോൺ സീനയോട് ചോദിക്കാൻ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് ഡബ്ല്യുഡബ്ല്യുഇയിലേക്കുള്ള തിരിച്ചുവരവ്. സിനിമയിൽ സജീവമായിരുന്നെങ്കിലും ഇടിക്കൂട്ടിലെ സിംഹക്കുഞ്ഞിനെ കാണാൻ ആരാധകർക്ക് ഇഷ്ടമായിരുന്നു. അതിനുള്ള മറുപടി കൂടിയാണ് ഈ തിരിച്ചുവരവ്.