തിരുവനന്തപുരം : ഏകീകൃത സ്വഭാവമുള്ള ടൂറിസം ക്ലബുകൾ സംസ്ഥാനത്ത് ഒരുങ്ങുന്നു. ഇതിനായി ടൂറിസം വകുപ്പ് ഫണ്ട് നിക്ഷേപിക്കും. കോളേജുകൾ കേന്ദ്രീകരിച്ചാണ് ടൂറിസം ക്ലബുകൾ രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 25 കോളേജുകളിലെ ക്ലബ്ബുകൾക്കാണ് ടൂറിസം കേന്ദ്രങ്ങൾ പരിപാലിക്കാനുള്ള ചുമതല നൽകുക.
ക്ലബ്ബ് അംഗങ്ങൾക്ക് പ്രത്യേക യൂണിഫോം ഉണ്ടായിരിക്കും. ടൂറിസം വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് ക്ലബ്ബുകൾ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ടൂറിസം വകുപ്പ് കോളേജുകളിലെ ടൂറിസം ക്ലബുകൾക്ക് ധനസഹായം നൽകുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്.