തിരുവനന്തപുരം : സൺഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരായ പരിശോധന ഓപ്പറേഷൻ സുതാര്യ സംസ്ഥാനത്ത് ആരംഭിച്ചു. ഇതുവരെ 100 ലധികം വാഹനങ്ങൾ നടപടി നേരിട്ടു. തിരുവനന്തപുരത്ത് കർട്ടനുകൾ സ്ഥാപിച്ച സർക്കാർ വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവയൊന്നും ഒട്ടിക്കാൻ പാടില്ല. നിലവിലുള്ള നിയമം തെറ്റായി വ്യാഖ്യാനിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എംവിഡി സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്.
വാഹന ഉടമകൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനൊപ്പം പിഴയും ചുമത്തി. ആദ്യ പിഴ 250 രൂപയാണ്. വീണ്ടും പിടിക്കപ്പെട്ടാൽ പിഴ 1,250 വരെ പിഴ ഉയരും. തുടർന്ന് നിയമനടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ഇതുവരെ നൂറിലധികം വാഹനങ്ങളാണ് സുതാര്യയിൽ പിടികൂടിയത്. എറണാകുളത്ത് ഇതുവരെ 30 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.