Spread the love

കോട്ടയം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കെ.ടി. ജലീൽ എം.എൽ.എ നൽകിയ പരാതിയിൽ എടുത്ത കേസിലെ രണ്ടാം പ്രതിയാണ് താനെന്നും എങ്ങനെയാണ് പ്രതിയായതെന്ന് മനസിലാകുന്നില്ലെന്നും പി സി ജോർജ്ജ് പറഞ്ഞു. സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ ഞാൻ മാധ്യമങ്ങളോട് പറഞ്ഞതാണ് ഞാൻ ചെയ്ത കുറ്റം. ഞാൻ സരിതയെ ഫോണിൽ വിളിച്ചതാണ് ഇപ്പോൾ സഖാക്കളുടെ പ്രശ്നം. പി സി മാധ്യമങ്ങളോട് പറഞ്ഞു.

കലാപത്തിനും സംഘർഷത്തിനും സാഹചര്യം സൃഷ്ടിച്ചുവെന്നതാണ് തനിക്കെതിരായ കുറ്റങ്ങളിലൊന്ന്. അത്തരമൊരു കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയിരം കേസുകൾ രജിസ്റ്റർ ചെയ്യണം. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ പ്രസ്താവനയുടെ പേരിൽ എനിക്കെതിരെ കേസെടുക്കാനാണെങ്കിൽ എങ്ങനെയാണ് എനിക്ക് കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയുക?
ജയിലിൽ കഴിയുന്ന യുവതിയെ പീഡിപ്പിച്ച് മുഖ്യമന്ത്രിയുടെ പേര് പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം താൻ നിരപരാധിയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി എന്തിനാണ് ചാടുന്നതെന്ന് പിസി ജോർജ് ചോദിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിമാരായിരുന്ന പലർക്കുമെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഉമ്മൻചാണ്ടിക്കെതിരെ ഉൾപ്പെടെ. എന്നാൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിനോ ഭാര്യയ്ക്കോ മക്കൾക്കോ എതിരെ ഒരു ആരോപണവും ഉയർന്നിട്ടില്ലെന്നും പിസി പറഞ്ഞു.

By newsten