Spread the love

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഇടുക്കിയിൽ മറ്റന്നാള്‍ എൽഡിഎഫ് ഹർത്താൽ ആചരിക്കും. ഉത്തരവിൽ പ്രതിഷേധിച്ച് യു.ഡി.എഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 16 നാണ് യു.ഡി.എഫിന്റെ ഹർത്താൽ ആഹ്വാനം. ഉത്തരവിനെതിരെ നാളെ വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തുമെന്ന് എൽ.ഡി.എഫ് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ അറിയിച്ചു. സുപ്രീം കോടതി ഉത്തരവ് പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് കെ കെ ശിവരാമൻ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടു. വിഷയത്തിൽ സുപ്രീം കോടതി വിധി വന്നതിൻ പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. കസ്തൂരിരംഗൻ കാലത്ത് നടത്തിയതുപോലുള്ള സമരങ്ങൾക്ക് ഹൈറേഞ്ച് സംരക്ഷണ സമിതി തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധം ശക്തമാക്കിയത്.

By newsten