Spread the love

കൊച്ചി: ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്ന കെഎസ്ആർടിസിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. ജീവനക്കാരുടെ കണ്ണുനീർ ആരെങ്കിലും കാണണമെന്നും ശമ്പളം ലഭിക്കാതെ ജീവനക്കാർക്ക് എങ്ങനെ അതിജീവിക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു. ബസുകൾ ക്ലാസ് മുറികളാക്കി മാറ്റുന്നത് നിർത്തി സർവീസുകൾ നേരെയാക്കാൻ ശ്രമിക്കണമെന്നും കോടതി പറഞ്ഞു.

കെ.എസ്.ആർ.ടി.സി.യുടെ സമയക്രമം ലംഘിക്കുന്ന തരത്തിലാണ് തൊഴിലാളികളുടെ പണിമുടക്കെങ്കിൽ അവരെ സഹായിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

“മാനേജ്മെൻറ് ഒപ്പിട്ടാൽ മാത്രം പോരാ. കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാൻ തന്ത്രങ്ങൾ മെനയണം. പല ഡിപ്പോകളിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല.

By newsten