ദോഹ: ഇന്ത്യയിൽ ജാതിയുടെയോ മതത്തിൻറെയോ അടിസ്ഥാനത്തിൽ വിവേചനമില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദോഹയിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന കമ്മ്യൂണിറ്റി റിസപ്ഷനിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. മതം വ്യക്തിപരമാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളോ മുസ് ലിംകളോ ആകട്ടെ, ഏത് മതത്തിൽ പ്പെട്ടവർ ക്കും ഇന്ത്യയിൽ ഉന്നതസ്ഥാനം വഹിക്കാം. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത. ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ട്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരും ഉണ്ട്. എന്നാൽ എല്ലാവരും ഒന്നാണെന്നും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമാണെന്നും എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും, “ഉപരാഷ്ട്രപതി പറഞ്ഞു. ഖത്തറിൻറെ വികസനത്തിൻ ദോഹയിലെ ഇന്ത്യൻ സമൂഹം നൽ കിയ സംഭാവനകളെ ഖത്തർ ഭരണനേതൃത്വം അഭിനന്ദിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.