കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളിയതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ഉത്തരവ് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമായതിനാല് റദ്ദാക്കണമെന്നാണ് ആവശ്യം.
കൂടുതൽ അന്വേഷണത്തിനു മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധന അനിവാര്യമാണ്. മെമ്മറി കാർഡിലെ വ്യത്യാസത്തിന്റെ ആനുകൂല്യം എതിർ ഗ്രൂപ്പിനു ലഭിക്കുന്നത് തടയാൻ ഇത് ആവശ്യമാണ്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മെമ്മറി കാർഡിന്റെ ഹാഷ് മൂല്യത്തിൽ മാറ്റമുണ്ടെന്ന ഫോറൻസിക് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ നാലിന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ മെയ് 9ന് വിചാരണക്കോടതി ഹർജി തള്ളുകയായിരുന്നു.