തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ജൂൺ 11 വരെയാണ് മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നത്. മെയ് 29നു കാലവർഷം കേരളത്തിൽ എത്തിയെങ്കിലും കാറ്റിന്റെ വേഗതയും ശക്തിയും അനുകൂലമല്ലാത്തതിനാൽ കനത്ത മഴ ലഭിച്ചില്ല. ഉത്തരേന്ത്യയിൽ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴലിക്കൊടുങ്കാറ്റും മഴ കുറയാൻ കാരണമായി. വരും ദിവസങ്ങളിൽ കാലവർഷം സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മെയ് 9, 10, 11 തീയതികളിൽ ചില ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ നിന്ന് കേരള തീരത്തേക്ക് വീശുന്ന മൺസൂൺ കാറ്റിന്റെ സ്വാധീനത്തിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.