സ്വപ്നയുടെ വെളിപ്പെടുത്തലുകൾ നേരത്തെ ജനം തള്ളിക്കളഞ്ഞതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വാദങ്ങളാണ് ഉയർന്നത്. മാസങ്ങളായി പ്രചരിക്കുന്ന കള്ളക്കഥകൾ തിരികെ കൊണ്ടുവരാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പഴയ വീഞ്ഞ് ഒരു പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കാനുള്ള ശ്രമം ആളുകൾ നിരസിക്കും. രാഷ്ട്രീയ താൽപര്യങ്ങളുള്ള ചില മാധ്യമങ്ങളെ ഉപയോഗിച്ച് മാസങ്ങളായി പ്രചരിക്കുന്ന നുണക്കഥകളുടെ ഒരു പരമ്പര പുനരാവിഷ്കരിക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണിത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന നുണകൾ ചീട്ട് കൊട്ടാരം പോലെ തകർന്നടിയുമ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കാനുള്ള ഈ ശ്രമം ജനം പുച്ഛത്തോടെ തള്ളിക്കളയുമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. ആരോപണങ്ങൾ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളഞ്ഞു. വസ്തുതകളുടെ ഒരു കണിക പോലും ഇല്ലെന്നും പൊതുസമൂഹത്തിൽ അസത്യങ്ങൾ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തിയെ തകർക്കാമെന്ന് കരുതിയാൽ അത് വൃഥാവിലാണെന്നും പിണറായി വിജയൻ പറഞ്ഞു.