Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജി ദുരുദ്ദേശപരമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സർക്കാരിൻറെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണം കോടതി അംഗീകരിച്ചു. ശ്രീജിത്തിനെ അന്വേഷണത്തിൽ നിന്ന് മാറ്റിയതിനെതിരെ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

അതേസമയം, ദിലീപിൻറെ സുഹൃത്ത് ശരത്തിൻറെ അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. ബാലചന്ദ്രകുമാറിൻറെ മൊഴി വിശ്വസനീയമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

By newsten