ന്യൂഡല്‍ഹി: ബി.ജെ.പി. നേതാക്കളുടെ പ്രവാചകന് നേരെയുള്ള വിദ്വേഷ പരാമര്‍ശത്തെ അപലപിച്ച് കൂടുതൽ രാജ്യങ്ങൾ. ഇറാൻ, ഇറാഖ്, ഖത്തർ, സൗദി, ഒമാൻ, യുഎഇ, കുവൈത്ത് തുടങ്ങി 15 രാജ്യങ്ങളാണ് ഇതുവരെ പ്രതിഷേധം രേഖപ്പെടുത്തിയത്. ചില രാജ്യങ്ങൾ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധിച്ചപ്പോൾ, മറ്റ് ചില രാജ്യങ്ങൾ ഇന്ത്യൻ സർക്കാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ൻയൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ വേണമെന്ന് 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) ആവശ്യപ്പെട്ടു.
ബി.ജെ.പി നേതാക്കൾ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിൻറെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷ പാർട്ടികൾ പ്രസ്താവന നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ വിവാദ പ്രസ്താവനയില്‍ പുറത്താക്കപ്പെട്ട ബിജെപി നേതാവ് നൂപുര്‍ ശര്‍മക്ക് മുംബൈ പോലീസ് നോട്ടീസയച്ചു.