തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആർടിസി എം.ഡി ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് തുക അനുവദിച്ചത്.
ബാക്കി തുകയുടെ കാര്യത്തിൽ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മാസവും 30 കോടി രൂപ ധനവകുപ്പ് കെ.എസ്.ആർ.ടി.സിക്ക് നൽകിയിരുന്നു.
അതേസമയം, ധനവകുപ്പ് അനുവദിച്ച തുക ഉപയോഗിച്ച് ശമ്പളവിതരണം ആരംഭിക്കാനാവില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.