Spread the love

മുംബൈ: കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അത്തരം ഒരു നിർദ്ദേശവും പരിഗണനയിലില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. രബീന്ദ്രനാഥ ടാഗോർ, എപിജെ അബ്ദുൾ കലാം എന്നിവരുടെ ചിത്രങ്ങൾ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം പരിഗണനയിലാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടാഗോറിന്റെയും കലാമിന്റെയും ചിത്രങ്ങൾ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മാധ്യമങ്ങളുടെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അടിസ്ഥാന രഹിതമാണെന്നും റിസർവ് ബാങ്ക് വാർത്താക്കുറിപ്പിൽ പറഞ്ഞു. കറൻസി നോട്ടുകളുടെ നിലവിലെ ഘടനയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ നിർദ്ദേശമില്ലെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

By newsten