തിരുവനന്തപുരം: മൃദുഹിന്ദുത്വ സമീപനം കോൺഗ്രസ് ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. നെഹ്റുവും, ഇന്ദിരാ ഗാന്ധിയും ഉയർത്തിപ്പിടിച്ച മതേതര നയങ്ങളിലേക്ക് പാർട്ടി മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതേതരത്വമാണ് കോൺഗ്രസിന്റെ മുഖമുദ്ര. എന്നാൽ കോൺഗ്രസ് അതിൽ നിന്ന് വ്യതിചലിച്ച് മൃദുഹിന്ദുത്വത്തിലേക്ക് നീങ്ങുകയാണ്. നരസിംഹറാവുവിന്റെ കാലത്ത് സ്വീകരിച്ച സാമ്പത്തിക നയം സമ്പന്നരെ മാത്രമേ സഹായിച്ചുള്ളൂ. അത് പാവപ്പെട്ടവരെ പാർട്ടിയിൽ നിന്ന് അകറ്റി. ഇന്ദിരാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും കൊണ്ടുവന്ന സാമ്പത്തിക നയങ്ങളിലേക്ക് പാർട്ടി മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.