Spread the love

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോർട്ട് എസി ഓഫീസിൽ ഹാജരാകാനാണ് പി സി ജോർജിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പി സി ജോർജ് അറിയിച്ചിട്ടുണ്ട്.

പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച പി.സി.ജോർജിന് ഹാജരാകാൻ ഫോർട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ജോർജ് പൊലീസിന് മുന്നിൽ ഹാജരാകാതെ തൈക്കക്കരയിലേക്കാണ് പോയത്. ഇതോടെയാണ് ജോർജിന് പൊലീസ് വീണ്ടും നോട്ടീസ് നൽകിയത്. പ്രചാരണത്തിനായി തൃക്കാക്കരയിലേക്ക് പോകുകയാണെന്നും കൊച്ചിയിലേക്ക് പോയെന്നും ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്താൻ കഴിഞ്ഞില്ലെന്നും പി സി ജോർജ് മറുപടി നൽകി.

ആരോഗ്യ പരിശോധനയ്ക്കായി ഡോക്ടറെ കാണണമെന്നും അതിനാൽ ഞായറാഴ്ചയ്ക്ക് ശേഷം ഏത് ദിവസവും ചോദ്യം ചെയ്യലിൻ ഹാജരാകാമെന്നുമാണ് പിസിയുടെ മറുപടി. മൊഴി നൽകാൻ പോലീസിൻ മുന്നിൽ ഹാജരാകാത്തത് കോടതിയുടെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമായി കാണുമെന്നും ഫോർട്ട് അസി പറഞ്ഞു. കമ്മീഷണർ നൽകിയ നോട്ടീസിൽ പറയുന്നു.

By newsten