താജ്മഹലിന്റെ പരിസരത്ത് പ്രവർത്തിക്കുന്ന ഫാക്ടറികൾ പുക തുപ്പുന്നത് നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ദേവാശിഷ് ഭട്ടാചാര്യ. പ്രദേശത്തെ വാഹനങ്ങളുടെ കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.
താജ്മഹൽ പരിസരത്തെ മാലിന്യ പ്രശ്നം ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് റിവർ കണക്ട് കാമ്പയിന്റെ മുഖ്യ വക്താവ് ജുഗൽ കിഷോർ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്ന മാലിന്യ പ്രശ്നം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും പരിഹാരമുണ്ടായില്ലെന്നാണ് ഇവരുടെ പരാതി. യമുനാ നദി ശുചീകരിച്ച് സംരക്ഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.