Spread the love

ദക്ഷിണ കൊറിയയുടെ തീരത്ത് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. യുഎസ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പരീക്ഷണം. ഉത്തര കൊറിയ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ കടലിലേക്ക് വിക്ഷേപിച്ചു.

രാജ്യത്തിൻറെ ആയുധശേഖരം ഇരട്ടിയാക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നത്. പ്യോങ്യാങ്ങിലെ സുനാൻ മേഖലയിൽ നിന്നാണ് ഉത്തര കൊറിയ കിഴക്കൻ കടലിലേക്ക് മിസൈലുകൾ പരീക്ഷിച്ചത്. ഉത്തര കൊറിയ വിക്ഷേപിച്ച എട്ട് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി ദക്ഷിണ കൊറിയൻ സൈന്യം അവകാശപ്പെടുന്നു. ഏകദേശം 30 മിനിറ്റോളം വിക്ഷേപണം നടന്നതായും ദക്ഷിണ കൊറിയൻ സൈന്യം ആരോപിച്ചു.

100,000 ടൺ ഭാരമുള്ള ആണവോർജ്ജ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗൻ ഉൾപ്പെടുന്ന മൂന്ന് ദിവസത്തെ അഭ്യാസങ്ങൾ ദക്ഷിണ കൊറിയയും അമേരിക്കയും പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ദക്ഷിണ കൊറിയയുടെ പരീക്ഷണം.

By newsten