തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകർ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും എംഎൽഎമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയിൽ എത്തിയിരുന്നു.
സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പിന് ശേഷം ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഡോ.ജോ ജോസഫ് മികച്ച സ്ഥാനാർത്ഥിയാണെന്നും ഇടത് വിരുദ്ധ വോട്ടുകളുടെ സംയോജനം തിരിച്ചടിയായെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.