തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ (തിങ്കൾ) പരിസ്ഥിതി ദിനം ആചരിക്കും. ജൂൺ 5 ഞായറാഴ്ചയായതിനാൽ തിങ്കളാഴ്ച പരിസ്ഥിതി ദിനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ‘ഒരേയൊരു ഭൂമി’ എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. പരിസ്ഥിതി ദിന പ്രതിജ്ഞയും എടുക്കാം. വൃക്ഷത്തൈകൾ നടുന്നത് പോലുള്ള കാര്യങ്ങൾ സ്കൂളുകളിൽ ചെയ്യാം. പരിസ്ഥിതി ദിനാചരണത്തിൽ മന്ത്രി വി ശിവൻ കുട്ടി പങ്കെടുക്കും.