വിനാശകരമായ പദ്ധതികൾക്കും പരിസ്ഥിതി വിരുദ്ധ നിലപാടുകൾക്കുമെതിരെ പോരാടണമെന്ന് സൂചിപ്പിച്ച് പരിസ്ഥിതി ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻറെ ഫേസ്ബുക്ക് പോസ്റ്റ്.
“ഈ ഭൂമിയിൽ, ചവിട്ടി നിൽക്കാനുള്ള ഈ മണ്ണിൽ, സഹജീവജാലങ്ങളുമായുള്ള ഒരുമയും പ്രകൃതിയോടുള്ള ആദരവും നെഞ്ചോട് ചേർത്ത് ഉറപ്പിച്ചു നിർത്താം, വിനാശമല്ല വികസനമെന്ന് തിരിച്ചറിയാം, പ്രകൃതിക്കിണങ്ങുന്ന വികസന മാതൃകകൾക്കായി നിലകൊള്ളാം. വിനാശകരമായ പദ്ധതികൾക്കും പരിസ്ഥിതി വിരുദ്ധ നിലപാടുകൾക്കുമെതിരെ പോരാടാം. പ്രകൃതിക്കൊപ്പം മനുഷ്യനൊപ്പം എന്നതാകട്ടെ ഈ പരിസ്ഥിതി ദിനത്തിലെ പ്രതിജ്ഞ.” – വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് പാർട്ടിയുടെ നിലപാടെന്നും വിദഗ്ദ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമേ സിൽവർ ലൈൻ പദ്ധതി നടപ്പാക്കൂവെന്നും ബൃന്ദാ കാരാട്ട് കോഴിക്കോട്ട് പറഞ്ഞു. കല്ലിടുന്നത് നിർത്തിവെച്ചെങ്കിലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന ഉറച്ച നിലപാടിലാണ് എൽഡിഎഫ് സർക്കാർ. കല്ലിടാതെയും ജനങ്ങളോട് പൊരുതാതെയും പദ്ധതി നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.