Spread the love

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല. അടുത്ത ചൊവ്വാഴ്ച മുതൽ കേരളത്തിൽ കാലവർഷം സജീവമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. നിലവിൽ കേരളത്തിൽ താരതമ്യേന കുറവ് മഴയാണ് ലഭിക്കുന്നത്.

By newsten