തിരുവനന്തപുരം: നമുക്ക് ലഭിച്ചതിനേക്കാൾ മികച്ച രീതിയിൽ പ്രകൃതിയെ ഭാവിതലമുറയിലേക്ക് പകർത്താൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, വർദ്ധിച്ചുവരുന്ന വായു മലിനീകരണം, മാലിന്യങ്ങൾ കുമിഞ്ഞുകൂടൽ എന്നിവയുടെ അപകടസാധ്യതയിലാണ് ലോകം. അതുകൊണ്ട് തന്നെ ഈ ദിനാഘോഷത്തിൻറെ പ്രസക്തി വർദ്ധിച്ചതായി ലോക പരിസ്ഥിതി ദിനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.