ന്യൂദല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചത്.
തന്റെ കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് പിപിഇ കിറ്റുകൾ നിർമ്മിക്കാനുള്ള കരാർ ഹിമന്ത ബിശ്വ ശർമ്മ നൽകിയെന്നാണ് ആരോപണം. വിപണി വിലയേക്കാൾ ഉയർന്ന വിലയാണ് പിപിഇ കിറ്റിന് വിലയെന്നും മനീഷ് സിസോദിയ ആരോപിച്ചു.
9,900 രൂപയ്ക്ക് 600 രൂപയുടെ പിപിഇ കിറ്റുകൾ വാങ്ങിയതിന്റെ രേഖകളും സിസോദിയ പുറത്തുവിട്ടു.